പള്ളിപ്പറമ്പ് :- കോടിപ്പൊയിൽ രിഫാഈ ജുമാ മസ്ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മതപ്രഭാഷണ സദസ്സ് ജനുവരി 23 മുതൽ 27 വരെ കോടിപ്പൊയിൽ രിഫാഈ ജുമാ മസ്ജിദ് അങ്കണത്തിൽ നടക്കും. നാളെ ജനുവരി 23 വെള്ളിയാഴ്ച കോടിപ്പൊയിൽ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ജലീൽ റഹ്മാനി ഉദ്ഘാടനം ചെയ്യും. നാളെ സിറാജുദ്ദീൻ ദാരിമി കക്കാട് 'കുടുംബ ബന്ധം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
ജനുവരി 24 ശനിയാഴ്ച പള്ളിപ്പറമ്പ് ജുമാമസ്ജിദ് ഖത്തീബ് അബ്ദുൽ റഷീദ് ബാഖവി ' സ്വലാത്തിന്റെ മഹത്വം' എന്ന വിഷയത്തിലും ജനുവരി 25 ഞായറാഴ്ച ഷാഫി ലത്തീഫി നുച്ചിയാട് 'സോഷ്യൽ മീഡിയ' എന്ന വിഷയത്തിലും ജനുവരി 26 തിങ്കളാഴ്ച അയ്യൂബ് അസ്അദി ദാരിമി കണ്ണപുരം 'അള്ളാഹു കൂടെയുണ്ട്' എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. ജനുവരി 27 ചൊവ്വാഴ്ച കളമശ്ശേരി ബദറുദ്ദീൻ ജുമാ മസ്ജിദ് ചീഫ് ഇമാം കടയ്ക്കൽ ഷഹീഖ് ബദ്‌രി അൽ ബാഖവി കൊല്ലം 'നരകം ഭയാനകം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
