ലക്ഷമി റാം ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു

 


മലപ്പട്ടം:- പത്തു  വർഷത്തിലേറെയായി കലാ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുന്ന മലപ്പട്ടം ആസ്ഥാനമായി  പ്രവർത്തിക്കുന്ന  കുടുംബ ട്രസ്റ്റായ ലക്‌ഷമി റാം ചാരിറ്റബിൾ ട്രസ്റ്റിന്റെ കുടുംബ സംഗമം മലപ്പട്ടം കൊവുംന്തലയിൽ സംഘടിപ്പിച്ചു.

രാവിലെ പരേതരായ   ടി പി കുഞ്ഞിരാമൻ നമ്പ്യാർ, ഒസി ലക്ഷമികുട്ടി അമ്മ ദമ്പതികളുടെ ശവ കുടീരത്തിൽ മക്കളും പേരമക്കളും ചേർന്ന് പുഷ്പാർച്ചന നടത്തി.

തുടർന്ന് നടന്ന കുടുംബ സംഗമ സദസ്സ് മികച്ച അക്ഷരശ്ലോക കലാകാരനുള്ള കേരള ക്ഷേത്ര കലാ അക്കാദമി പുരസ്കാര ജേതാവ് ശ്രീ ഒ.എം മധുസൂദനൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് പുരസ്കാര ജേതാവിന് ട്രസ്റ്റിന്റെ സ്നേഹ സമ്മാനവും ആദരവും സദസ്സിൽ വച്ച് കൈമാറി.ട്രസ്റ്റ് പ്രസിഡന്റ് ഒ.സി ശ്രീധരൻ അധ്യക്ഷത വഹിച്ചു.

ട്രസ്റ്റ് ഏർപ്പെടുത്തിയ ഗാന ഗാനഭൂഷണം പുരസ്കാരം ഒ സി വാസുദേവന് ചടങ്ങിൽ വച്ച്  സമ്മാനിച്ചു.ഇ.കെ സ്വപ്ന, ഒ സി മനോഹരൻ, കെ കെ ഗീത എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു.

ടിപി നാരായണൻ നമ്പ്യാർ, ഒ സി സാവിത്രി അമ്മ, ഒ സി വാസുദേവൻ, എം വി രമണി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.ചടങ്ങിന് ട്രസ്റ്റ് സെക്രട്ടറി ഒ സി മനോഹരൻ സ്വാഗതവും ഒ സി മോഹനൻ നന്ദിയും പറഞ്ഞു.

 തുടർന്ന് കുടുംബാഗംങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ അരങ്ങേറി.പരിപാടികൾക്ക് കമ്മിറ്റി  ചെയർമാൻ എം വി വിനോദ് കുമാറും, കൺവീനർ സി ഒ ഹരീഷും നേതൃത്വം നൽകി.

വൈകിട്ട് വരെ നീണ്ട കലാ പരിപാടി പരിപാടികൾക്ക് ശേഷം  നടന്ന ട്രസ്റ്റ്  ജനറൽ ബോഡി യോഗത്തിൽ കഴിഞ്ഞ ഒരു വർഷത്തെ  പ്രവർത്തനങ്ങളെ കുറിച്ചും  ഭാവി പ്രവർത്തനങ്ങളെ കുറിച്ചും ചർച്ച നടന്നു.

 തുടർന്ന് പുതിയ വർഷത്തെ  ഭാരവാഹികളായി പ്രസിഡന്റായി ഒ സി ശ്രീധരനെയും, സെക്രട്ടറിയായി ഒ സി മോഹനനെയും ട്രഷററായി ഒ.സി പവനനെയും യോഗം  തിരത്തെടുത്തു.കുടുംബ സംഗമത്തിൽ പങ്കെടുത്തവർക്കായി പ്രത്യേക ഉപഹാരങ്ങളും  യോഗത്തിൽ വിതരണം ചെയ്തു. കുടുംബ സംഗമം വൈകിട്ടോടെ സമാപിച്ചു.




























Previous Post Next Post