വളവിൽ ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം - പ്രഭാത് ടാക്കീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടൻ ശ്രീനിവാസൻ അനുസ്മരണവും ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. ജിഷ്ണു , ഭാസ്കരൻ എന്നിവരുടെ വീടുകളിൽ രണ്ടു ദിവസങ്ങളിലായി പരിപാടി നടന്നു.
നാടക സംവിധായകൻ സജിത്ത് പാട്ടയം ഉദ്ഘാടനവും ശ്രീനിവാസൻ അനുസ്മരണ പ്രഭാഷണവും നടത്തി. പ്രഭാത് വായനശാല വൈസ് പ്രസിഡണ്ട് പി.കെ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കൊളച്ചേരി പഞ്ചായത്ത് എടക്കൈ വാർഡ് മെമ്പർ ദീപ പി.കെ ആശംസയർപ്പിച്ച് സംസാരിച്ചു. വായനശാല പ്രസിഡണ്ട് വിനോദ്.പി സ്വാഗതവും ജോയിൻ്റ് സെക്രട്ടറി പി.കെ ഷനോജ് നന്ദിയും പറഞ്ഞു.
