കൊളച്ചേരി :- കൊളച്ചേരിയിൽ പണയ സ്വർണ്ണത്തിൻ്റെ പേരിൽ പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പള്ളിപ്പറമ്പ് സ്വദേശി സി.കെ നൂറുദ്ദീൻ ആണ് അറസ്റ്റിലായത്. കൊളച്ചേരിമുക്കിലെ മുല്ലക്കൊടി സർവ്വീസ് സഹകരണ ബാങ്കിൽ പണയം വെച്ച സ്വർണ്ണം എടുത്ത് നൽകാമെന്ന് പറഞ്ഞ് 6,75,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.
ഒന്നാം പ്രതിയെ ബൈക്കിൽ രക്ഷപ്പെടുത്തിയ കേസിലാണ് നൂറുദ്ദീനെ അറസ്റ്റ് ചെയ്തത്. കണ്ണൂർ എ സി പി പ്രദീപൻ കണ്ണിപ്പൊയിലിൻ്റെ നിർദ്ദേശ പ്രകാരം മയ്യിൽ എസ്ഐ പി.ഉണ്ണികൃഷ്‌ണനും സ്‌ക്വാഡുമാണ് പ്രതികളെ പിടികൂടിയത്. ഒളിവിലുള്ള ഒന്നാം പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
