നാട്ടിലില്ലെങ്കിലും ആശങ്ക വേണ്ട ; ഗ്രാമസഭകളിൽ ഓൺലൈനായി പങ്കെടുക്കാം, സംവിധാനവുമായി കെ-സ്മാർട്ട്



തിരുവനന്തപുരം :- തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ വേഗത്തിലാക്കാൻ കൊണ്ടുവന്ന ആപ്ലിക്കേഷൻ കെ-സ്മാർട്ടിൽ ഗ്രാമസഭായോഗങ്ങളും ഉൾപ്പെടുത്തും. ഗ്രാമസഭാ യോഗങ്ങളിൽ വാർഡുകളിലുള്ളവർ നേരിട്ട് പങ്കെടുക്കണമെന്നാണ് വ്യവസ്ഥ. അതിനാൽ കെ-സ്മാർട്ടുവഴി ഓൺലൈനായി പങ്കെടുക്കാൻ നിയമഭേദഗതി കൊണ്ടുവരാനാണ് ശ്രമം. അല്ലെങ്കിൽ സർക്കാർ പ്രത്യേക ഉത്തരവിറക്കും. 

വാർഡിൽ ഇല്ലാത്തവർക്ക് എവിടെനിന്നും പങ്കെടുക്കാനുള്ള അവസരമാണൊരുങ്ങുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ ജനപ്രതിനിധികൾക്കും കെ-സ്മാർട്ടിൽ ലോഗിൻ ഐഡി നൽകിയിട്ടുണ്ട്. ഇനിമുതൽ ഭരണസമിതിയോഗങ്ങളുടെ കുറിപ്പ്, അജൻഡ, തീരുമാനം, അവിശ്വാസപ്രമേയ നോട്ടീസ്, മറുപടി, ഭരണസമിതി തീരുമാനങ്ങൾ എന്നിവ കെ-സ്മാർട്ടിലെ മാനേജ്മെൻ്റ് മൊഡ്യൂൾ വഴിയാക്കും. ഭരണസമിതിയുടെയും ഗ്രാമസഭയുടെയും തീരുമാനങ്ങൾ വാർഡിലുള്ളവർക്ക് കാണാനുമാകും.

Previous Post Next Post