കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോളേജിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കോളേജ് പരിസരത്ത് ദേശീയ പതാക ഉയർത്തി. ഭരണസമിതി അംഗങ്ങൾ,വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
സയ്യിദ് അലി ഹാശിം ബാ അലവി തങ്ങൾ, ഹസനാത്ത് ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ, വർക്കിംഗ് സെക്രട്ടറി കെ.പി അബൂബക്കർ ഹാജി, കോളേജ് ചെയർമാൻ ഖാലിദ് ഹാജി, വൈസ് പ്രിൻസിപ്പൽ അനസ് ഹുദവി, ഉമറുൽ ഫാറൂഖ് ഹുദവി, ഉനൈസ് ഹുദവി, ഡോ.ഇസ്മായീൽ ഹുദവി, അർഷാദ് നുഞ്ഞേരി എന്നിവർ പങ്കെടുത്തു.
