കൊളച്ചേരിമുക്ക് :- കൊളച്ചേരിമുക്കിൽ നിന്നും ചേലേരി - കണ്ണാടിപ്പറമ്പ് റോഡിലേക്കുള്ള വളവിൽ റോഡരികിൽ കുഴി രൂപപ്പെട്ട നിലയിൽ. ഇത് യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധിപേർ നടന്നു പോകുന്ന വഴിയിലാണ് കോൺക്രീറ്റ് സ്ലാബിൽ കുഴിയുള്ളത്.
കാൽ കുടുങ്ങാവുന്ന രീതിയിലുള്ള കുഴിയാണ് അപകടകരമായി നില നിൽക്കുന്നത്. അപകടമുണ്ടാകുന്നതിന് മുൻപേ അധികൃതർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

