മയ്യിൽ :- മയ്യിൽ ചിലമ്പൊലി കലാ വിദ്യാലയത്തിൽ ശീതീകരിച്ച നൃത്തശാലയുടെ ഉദ്ഘാടനവും അനുമോദനവും സംഘടിപ്പിച്ചു. സ്കൂൾ കലോത്സവത്തിലെ ഉപജില്ലാ - ജില്ലാ മത്സര വിജയികളെയും, അരങ്ങേറ്റം നടത്തിയ നൃത്ത പ്രതിഭകളെയും അനുമോദിച്ചു
മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.വി ഉദ്ഘാടനം ശ്രീജിനി നിർവ്വഹിച്ചു. ചിലമ്പൊലി ഹാളിൽ നടന്ന പരിപാടിയിൽ മനോജ് കല്യാട് അദ്ധ്യക്ഷത വഹിച്ചു. രവി നമ്പ്രം സ്വാഗതവും അനഘ.പി നന്ദിയും പറഞ്ഞു.



