കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കുശാൽ നഗർ പത്തായ പുരയ്‌ക്ക് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ കൊടവലം പട്ടർ കണ്ടത്തെ എം. നിധീഷാണ് (35) മരിച്ചത്.
ചൊവ്വാഴ്ച്ച വൈകുന്നേരം 6 മണിയോടെയാണ് നിധീഷിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടത്. വീട്ടിൽ നിന്നും ഏറെ അകലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലം. ആത്മഹത്യയാണ് എന്നാണ് പോലിസിന്റെ പ്രാഥമിക വിവരം.
പരേതനായ നിട്ടൂർ കുഞ്ഞിരാമന്റെയും ബാലാമണിയുടെയും മകനാണ്.
ഭാര്യ വീണ (കവ്വായി)
മകൻ : നിവാൻ
സഹോദരങ്ങൾ : എം.നാനുഷ്, എം.നികേഷ്
