വാട്സ്‌ആപ്പ് ഇനി ഫ്രീ അല്ല, വില കൊടുക്കേണ്ടി വരും, പരസ്യങ്ങൾ ഒഴിവാക്കാൻ 'വാട്സ്ആപ്പ് പ്രീമിയം'


കണ്ണൂർ :- പണമൊന്നും നല്‍കാതെ ഫ്രീയായി വാട്സ്ആപ്പ്  സ്റ്റാറ്റസുകളും ചാനലുകളും കാണുന്ന പരിപാടിക്ക് ഇനി ചെറിയൊരു 'തടസ്സം' നേരിട്ടേക്കാം. കാരണം, മറ്റൊന്നുമല്ല-വാട്സ്‌ആപ്പിലും പരസ്യങ്ങള്‍ വരാൻ പോകുകയാണ്. സ്റ്റാറ്റസുകള്‍ക്കിടയില്‍ ഇൻസ്റ്റാഗ്രാമിലെ പോലെ പരസ്യങ്ങള്‍ കയറ്റാനാണ് കമ്പനിയുടെ നീക്കം. ഈ പരസ്യങ്ങള്‍ കണ്ട് മടുക്കുന്നവർക്ക് അത് ഒഴിവാക്കാൻ ഒരു രക്ഷാമാർഗ്ഗവും വാട്സ്‌ആപ്പ് വെക്കുന്നുണ്ട്; മാസം തോറും നിശ്ചിത തുക സബ്‌സ്‌ക്രിപ്‌ഷനായി നല്‍കി 'പ്രീമിയം' മെമ്പറാകുക. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.

നമ്മുടെ പേഴ്സണല്‍ ചാറ്റുകളില്‍ തല്‍ക്കാലം പരസ്യങ്ങള്‍ ഉണ്ടാവില്ല എന്നത് വലിയൊരു ആശ്വാസമാണ്. പക്ഷേ, വാട്സ്‌ആപ്പ് 'സ്റ്റാറ്റസ്' (Status), 'ചാനലുകള്‍' (Channels) എന്നീ വിഭാഗങ്ങളിലാകും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. ഇൻസ്റ്റാഗ്രാം സ്‌റ്റോറികള്‍ക്കിടയില്‍ പരസ്യങ്ങള്‍ വരുന്നത് പോലെ, ഓരോരുത്തരുടെയും സ്റ്റാറ്റസുകള്‍ കണ്ടുതീരുമ്പോള്‍ ഇടയ്ക്ക് ഓരോ പ്രമോഷനുകള്‍ വരും.

അതുപോലെ നമ്മള്‍ ഫോളോ ചെയ്യുന്ന ചാനലുകള്‍ക്കിടയിലും ഇത്തരം പരസ്യങ്ങള്‍ ഉണ്ടാകും. ഇത് ആപ്പിന്റെ സിമ്പിള്‍ യൂസർ ഇന്റർഫേസിനെ ബാധിക്കുമോ എന്ന പേടിയിലാണ് പല ഉപയോക്താക്കളും. വാട്സ്‌ആപ്പിലെ ഈ പരസ്യങ്ങള്‍ കണ്ട് വെറുക്കുന്നവർക്ക് വേണ്ടിയാണ് പുതിയ 'പെയ്ഡ് സബ്സ്ക്രിപ്ഷൻ' വരുന്നത്. യൂട്യൂബ് പ്രീമിയം എടുക്കുന്നത് പോലെ ഒരു തുക നല്‍കിയാല്‍ പരസ്യമില്ലാതെ വാട്സ്‌ആപ്പ് ഉപയോഗിക്കാം. പണം നല്‍കാൻ താല്പര്യമില്ലാത്തവർക്ക് പരസ്യങ്ങള്‍ കണ്ടുകൊണ്ട് തന്നെ പഴയപോലെ ഫ്രീയായി തുടരാം.



Previous Post Next Post