കണ്ണൂർ :- കുടുംബശ്രീ സംസ്ഥാന ബഡ്‌സ് ഒളിമ്പിയയുടെ ആദ്യ ദിനം കണ്ണൂരിന്റെ ആദ്യ സ്വർണ നേടിയ നമ്മുടെ മയ്യിലിന്റെ അഭിമാനം അരുൺ കുമാർ. സീനിർ ഹയർ അബിലിറ്റി വീലചെയർ റേസിലാണ് അരുൺ സ്വർണ നേടിയത്.
കുറ്റ്യാട്ടൂർ കുടുംബശ്രീ സി ഡി എസിനു കീഴിലെ സ്നേഹതീരം ബഡ്‌സ് സ്കൂൾ വിദ്യാർത്ഥി ആണ് 27 കാരനായ അരുൺ കുമാർ. ക്രിക്കറ്റും ഫുട്ബോളും ആണ് അരുണിന്റെ ഇഷ്ട വിനോദം. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ് കുമാറും ജനപ്രതിനിധികളും ചേർന്ന് അരുണിന്റെ വീട്ടിലെത്തി ആദരിച്ചു.
