കൂടത്തായി കൊലപാതക പരമ്പര ; പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്‌താരം ഇന്ന് തുടങ്ങും


കോഴിക്കോട് :- കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്‌താരം ഇന്ന് തുടങ്ങും. ഡിവൈഎസ്‌പി ഹരിദാസിനെയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയിൽ വിസ്തരിക്കുന്നത്. റോയ് മാത്യുവിനെ കൊലപ്പെടുത്തിയ കേസിലാണ് വിചാരണ. 

ഇതിനകം എല്ലാ സാക്ഷികളേയും പ്രോസിക്യൂഷൻ വിസ്‌തരിച്ച് കഴിഞ്ഞു. ഒരു സാക്ഷിയെ വീണ്ടും വിസ്ത‌രിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. 2011ൽ കേസിലെ ഒന്നാം പ്രതി ജോളി തന്റെ ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൂടത്തായി കൊലപാതക പരമ്പര കേസിൽ ആദ്യം വിചാരണ തുടങ്ങിയത് ഈ കേസിലാണ്. ഈ കേസിലെ വിചാരണ ഇപ്പോൾ അവസാന ഘട്ടത്തിലാണ്.

Previous Post Next Post