കണ്ണൂർ പുഷ്‌പോത്സവം ജനുവരി 22 ന് തുടക്കമാകും ; ലോഗോ പ്രകാശനം ചെയ്തു


കണ്ണൂർ :- കണ്ണൂർ ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോൽസവത്തിന്റെ ലോഗോ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ്.പി പ്രകാശനം ചെയ്തു. ജനറൽ കൺവീനർ പി.വി രത്നാകരൻ ഏറ്റുവാങ്ങി. ഡോ. കെ.സി വത്സല അധ്യക്ഷയായി. 

ഇ.ജി ഉണ്ണിക്കൃഷ്ണൻ, പ്രമോദ് കരുവാത്ത് എന്നിവർ സംസാരിച്ചു. എം.കെ മൃദുൽ സ്വാഗതവും ഇ ടി സാവിത്രി നന്ദിയും പറഞ്ഞു. കണ്ണൂർ പോലീസ് മൈതാനിയിൽ ജനുവരി 22ന് ആരംഭിക്കുന്ന പുഷ്പോത്സവം ഫെബ്രുവരി 3 ന് സമാപിക്കും.

Previous Post Next Post