കണ്ണാടിപ്പാമ്പ് :- കണ്ണാടിപ്പാമ്പ് ശ്രീ ധർമ്മശാസ്താ - ശിവക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ കമ്പ്യൂട്ടർവൽക്കരിച്ചു. മലബാർ ദേവസ്വം ബോർഡ് മരാമത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. മധുസൂദനൻ ഉദ്ഘാടനം നിർവ്വഹിച്ചു.
എക്സിക്യൂട്ടീവ് ഓഫീസർ എം.മഹേഷിന്റെ അധ്യക്ഷത വഹിച്ചു. ബി.എം വിജയൻ, പി.സി ദിനേശൻ, എ.വി നാരായണൻ, പി.സുധീർ, ഷാജി സദനം, പി.ദാമോദരൻ, വിജയൻ പുല്ലൂപ്പി, എൻ.വി ലതീഷ് എന്നിവർ സംസാരിച്ചു.
