കേരള മുസ്ലീം ജമാഅത്ത് കേരളയാത്രയ്ക്ക് കണ്ണൂരിൽ വരവേൽപ്പ് നൽകി


കണ്ണൂർ :- സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായി 'മനുഷ്യർക്കൊപ്പം എന്ന സന്ദേശവുമായി കേരള മുസ്ലിം ജമാഅത്ത് അധ്യക്ഷൻ കാന്തപുരം എ.പി അബൂബക്കർ മുസല്യാർ നയിക്കുന്ന കേരളയാത്രയ്ക്ക് കണ്ണൂർ ജില്ലയിൽ ഉജ്വല സ്വീകരണം. കാസർകോട്ടു നിന്നെത്തിയ യാത്രയെ കണ്ണൂർ ജില്ലാ അതിർത്തിയായ ഒളവറയിൽ സ്വീകരിച്ചു. വൈകിട്ടോടെ പ്രഭാത് ജംക്ഷനിൽ നിന്ന് സ്വീകരിച്ചാനയിച്ച യാത്രനഗരം ചുറ്റി കലക്ടറേറ്റ് മൈതാനിയിലെ സമ്മേനനഗരിയിലെത്തി. ആയിരങ്ങൾ യാത്രയിൽ അണിനിരന്നു. സെന്റിനറി ഗാർഡ് പരേഡും നടന്നു. ഉദ്ഘാടനച്ചടങ്ങ് ആയപ്പോ ഴേക്കും കലക്ടറേറ്റ് മൈതാനി ജനസാഗരമായി.

സയ്യിദ് അലി ബാഫഖി തങ്ങ ളുടെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനം മന്ത്രി കടന്നപ്പള്ളി രാ മചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി അബൂബക്കർ മുസല്യാർ പട്ടുവം അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്‌ദു റഹ്മാൻ സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, എം.മുഹമ്മ ദ സാദിഖ്, കെ.സുധാകരൻ എം പി, ഡപ്യൂട്ടി മേയർ കെ.പി.താ ഹിർ, കെ.കെ.രാഗേഷ്, അബ്‌ദുൽ കരീം ചേലേരി, കാ സിം ഇരിക്കൂർ, ഹമീദലി, ഹനീഫ് പാനൂർ തുടങ്ങിയവർ പ്രസംഗി






Previous Post Next Post