കണ്ണൂർ വിമാനത്താവളത്തിൽ അപ്രോച്ച് ലൈറ്റ് സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു


മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ കാറ്റഗറി വൺ അപ്രോച്ച് ലൈറ്റ് സ്ഥാപിക്കാൻ നടപടി തുടങ്ങി. നിർമാണത്തിന് മുന്നോടിയായുള്ള മണ്ണു പരിശോധനയ്ക്കായി ടെൻഡർ ക്ഷണിച്ചു. ടെൻഡർ നൽകിയാൽ രണ്ടാഴ്ചയ്ക്കകം മണ്ണുപരിശോധന നടത്തും. കല്ലേരിക്കരയിലാണ് അപ്രോച്ച് ലൈറ്റ് സ്ഥാപിക്കുന്നത്. ഇതിനായി സ്ഥലമെടുപ്പിനുള്ള നടപടികൾ വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയിരുന്നു. വിമാനങ്ങൾ സുരക്ഷിതമായി റൺവേയിൽ ഇറക്കുന്നിത് പൈലറ്റിനെ സഹായിക്കുന്ന സംവിധാനമാണ് അപ്രോച്ച് ലൈറ്റ്. റൺവേക്ക് സമീപത്തായി നിശ്ചിത ഉയരത്തിൽ സ്ഥാപിക്കുന്ന ലൈറ്റ് മഴ, മഞ്ഞ് തുടങ്ങിയ മോശം കാലാവസ്ഥയിൽ പോലും റൺവേ കൃത്യമായി തിരിച്ചറിയാൻ സഹായിക്കും. 

കല്ലേരിക്കര പാറാപ്പൊയിൽ ഭാഗത്ത് 56 പേരുടെ 11.6 ഏക്കർ സ്ഥല മാണ് ഇതിനായി ഏറ്റെടുത്തത് . 2017-ലാണ് കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസത്തിന് സ്ഥലം നിശ്ചയിച്ച് നൽകിയത്. 2012-ൽ തന്നെ അപ്രോച്ച് ലൈറ്റിന് സ്ഥലമേറ്റെടുക്കാൻ നടപടി തുടങ്ങിയിരുന്നു. വിമാനങ്ങളുടെ ലാൻഡിങ് സുരക്ഷിതമാക്കാൻ കണ്ണൂർ വിമാന ത്താവളത്തിലെ റൺവേയിൽ ഐഎൽഎസ് (ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം) സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്.

Previous Post Next Post