കൊല്ലം :- കൊല്ലത്ത് രണ്ട് കായിക വിദ്യാർത്ഥിനികളെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം. കോഴിക്കോട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയും തിരുവനന്തപുരം സ്വദേശിനിയായ പത്താം ക്ലാസുകാരിയുമാണ് മരിച്ചത്.
ഇന്ന് രാവിലെ 5 മണിയോടെയാണ് മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ ഇരുവരെയും കണ്ടെത്തിയത്. പരിശീലനത്തിന് സമയമായിട്ടും കുട്ടികൾ മുറി തുറന്നില്ല. തുടർന്ന് വാർഡനും മറ്റുള്ളവരും ചേർന്ന് വാതിൽ തള്ളി തുറന്ന് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. വ്യക്തിപരമായ കാരണങ്ങളാണ് മരണത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പടെ ഉള്ളവർ ഹോസ്റ്റലിലെത്തി പരിശോധനകൾ നടത്തി.
