ഒന്നരവയസ്സുകാരനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്നത് കാമുകനൊപ്പം ജീവിക്കാൻ ; കേസിൽ നിർണായകമായത് ശരണ്യയുടെ വസ്ത്രത്തിലെ ഉപ്പുവെള്ളത്തിന്റെ അംശം, ശിക്ഷാവിധി ബുധനാഴ്ച


കണ്ണൂർ :- തയ്യിലിൽ ഒന്നരവയസ്സുകാരനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ നിർണായകമായത് അമ്മ ശരണ്യയുടെ വസ്ത്രത്തിലെ ഉപ്പുവെള്ളത്തിന്റെ അംശം. 2020 ഫെബ്രവരി 17നാണ് നാടിനെ നടുക്കിയ ക്രൂരത നടന്നത്. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് ശരണ്യ ഒന്നര വയസുള്ള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തിയത്. കേസിൽ 47 സാക്ഷികളെ വിസ്‌തരിച്ചു. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറഞ്ഞത്. ശരണ്യ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ശരണ്യയുടെ ആൺസുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടു. കേസിൽ ബുധനാഴ്ച്ച തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധി പറയും.

അഞ്ചുവർഷം മുൻപാണ് തയ്യിലെന്ന തീരദേശ ഗ്രാമത്തെ നടുക്കിയ ക്രൂര കൊലപാതകം. പുലർച്ചെ ഒന്നരവയസുകാരൻ വിയാനെ അമ്മ ശരണ്യ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് കേസ്. ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന 27കാരി സുഹൃത്തിനൊപ്പം ജീവിക്കാൻ കുഞ്ഞിന്റെ ജീവനെടുക്കുകയായിരുന്നു. എന്നാൽ ശരണ്യയുടെ ആൺസുഹൃത്തായ രണ്ടാം പ്രതി നിധിനെ കോടതി തെളിവുകളുടെ അഭാവത്തിലാണ് വെറുതെ വിട്ടത്. കേസിൽ പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും വീഴ്‌ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു. കുഞ്ഞിനെ ഭർത്താവ് തട്ടിക്കൊണ്ടുപോയെന്നും കൊലപ്പെടുത്തിയതും വരുത്തി തീർക്കാൻ ശരണ്യ ശ്രമിച്ചിരുന്നു, വിചാരണയ്ക്കിടെ കോഴിക്കോട്ടെ സ്വകാര്യ ലോഡ്‌ജിൽ വച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു.

Previous Post Next Post