കരിപ്പൂർ :- ക്രിസ്മസ്, പുതുവത്സര അവധി കഴിഞ്ഞ് ഗൾഫ് നാടുകളിലേക്കു മടങ്ങുന്ന യാത്ര ക്കാരെ വെട്ടിലാക്കി വിമാന ടിക്കറ്റ് നിരക്കുവർധന. സാധാരണ നി രക്കിനെക്കാൾ മൂന്നിരട്ടി വരെ തുക നൽകിയാലേ നാട്ടിൽനിന്നു ഗൾഫ് നാടുകളിൽ എത്താനാകു എന്ന സ്‌ഥിതിയാണ്. നാളെ കോഴിക്കോട്ടുനിന്നു ദു ബായിലെത്താൻ 45,000 രൂപയാ ണ് ടിക്കറ്റ് നിരക്ക്. എന്നാൽ, നാ ളെ 3 പേർക്കു ദുബായിൽനിന്നു കോഴിക്കോട്ടെത്താൻ അത്രയും തുക മതി. ദുബായിലേക്ക് 8,000 രൂപ മുതൽ 14,000 രൂപ വരെയാ ണ് സാധാരണ നിരക്ക്. ആവശ്യ ക്കാർ ഏറിയതു കണക്കിലെടു ത്താണ് മൂന്നിരട്ടിവരെ നിരക്കു വർധിപ്പിച്ചുള്ള ചൂഷണം. അവധിക്കാലം നാട്ടിൽ ചെലവഴിക്കാനാ യി കുടുംബത്തോടെ എത്തിയവ രിൽ ഏറെയും തിരിച്ചുപോകുന്ന സമയത്താണു വർധന.
നാളെ കോഴിക്കോട് -അബുദാ ബി ടിക്കറ്റ് നിരക്ക് 41,000 രൂപയാ ണ്. തിരിച്ച് അബുദാബി -കോഴി ക്കോട് ടിക്കറ്റ് നിരക്ക് 15,000 രൂപ യും. കോഴിക്കോട് -ഷാർജ 46,000 രൂപ. എന്നാൽ, ഷാർജ യിൽനിന്ന് കോഴിക്കോട്ടെത്താൻ പരമാവധി 18,000 രൂപ മതി.കോഴിക്കോട്ടുനിന്നു ദോഹയി ലേക്ക് നാളെ 35,000 രൂപയും ദോ ഹയിൽനിന്ന് കോഴിക്കോട്ടേക്ക് 21,000 രൂപയുമാണു നിരക്ക്. കോ ഴിക്കോട്ടുനിന്ന് നാളെ ജിദ്ദയിലേ ക്ക് 62,000 രൂപ വരെ നിരക്കുണ്ട്. എന്നാൽ പകുതി തുകയുണ്ടെ ങ്കിൽ ജിദ്ദയിൽനിന്നു കോഴിക്കോ ട്ടെത്താം. കോഴിക്കോട്ടുനിന്ന് റി യാദിലേക്ക് 33,000 രൂപയും ദമാമി ലേക്ക് 34,000 രൂപയുമാണു നിര ക്ക്. എന്നാൽ, കോഴിക്കോട്ടേക്ക് റിയാദിൽനിന്നു 23,000 രൂപയും ദമാമിൽനിന്ന് 16,000 രൂപയും മതി.
