തിരുവനന്തപുരം :- മുൻഗണനാ വിഭാഗത്തിലെ പിങ്ക് റേഷൻ കാർഡ് ഉടമകൾ ക്കുള്ള മണ്ണെണ്ണ വിഹിതം സർക്കാർ ഒരു ലീറ്ററിൽനിന്ന് അര ലിറ്ററായി കുറച്ചു. ഈ മാസം മുതൽ മാർച്ച് 31 വരെയുള്ള ക്വാർട്ടറിലെ വിഹിതം സംബന്ധിച്ച് ഭക്ഷ്യ പൊതുവിതരണവകുപ്പ് ഉത്തരവിറ ക്കിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. തദ്ദേശ തിരഞ്ഞെടു പ്പ് മുന്നിൽകണ്ടാണ് ഡിസംബറിൽ വിഹിതം കൂട്ടിയതും ഇപ്പോൾ കുറച്ചതെന്നുമുള്ള ആക്ഷേപം ശക്തമാണ്. വെള്ള, നീല കാർഡ് ഉടമകൾക്കും അര ലീറ്റർ മാത്രമാണു വിഹിതം. മഞ്ഞ കാർഡ് ഉടമകൾക്കു മാ ത്രം ഒരു ലീറ്റർ നൽകും.
വൈദ്യു തി ഇല്ലാത്ത വീടുകളിലെ കാർ ഡ് ഉടമകൾക്ക് മുൻപത്തെ പോ ലെ 6 ലീറ്റർ ലഭിക്കും.അതേസമയം, കേന്ദ്രസർ ക്കാർ വില കുറച്ചതിനാൽ മണ്ണെ ണ്ണയുടെ വില ലീറ്ററിന് 74 രൂപ യിൽനിന്ന് 68 രൂപയായി കുറ ഞ്ഞു. ഇന്നു മുതൽ ജനുവരി മാ സത്തെ റേഷൻ വിതരണം ആരംഭിക്കുമ്പോൾ കുറഞ്ഞ വി ലയ്ക്കു വാങ്ങാം.എന്നാൽ, കൂടിയ വിലയ്ക്ക് മണ്ണെണ്ണ സ്‌റ്റോക്ക്എ ടുത്ത ഡീ ലർമാർക്കു കുറഞ്ഞ തുകയ്ക്ക റേഷൻ വ്യാപാരികൾക്കു മണ്ണെ ണ്ണ വിൽക്കേണ്ടി വരുന്നതു നഷ്ടത്തിനു കാരണമാകും. വി തരണമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇട പെടാത്തതിനാൽ റേഷൻ കടക ളിൽ മണ്ണെണ്ണ ലഭിക്കാത്ത സ്ഥി തിയാണ്.
