ചട്ടുകപ്പാറ:-കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിൽ സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ നീക്കിവച്ച അഞ്ച് കോടി രൂപയിൽ നിർമിക്കുന്ന മാങ്കോ പാർക്കിൻ്റെ പ്രവൃത്തി തുടങ്ങി.
പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ, വൈസ് പ്രസിഡൻ്റ് എം വി സുശീല, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ടി രാജൻ, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി കോമള, പി ഡബ്ല്യു ഡി ഉദ്യോഗസ്ഥർ, എംഎൽഎ ഓഫീസ് പ്രതിനിധികൾ ഉൾപ്പെടെ സ്ഥലത്തെത്തി അവലോകനം നടത്തി.
കുറ്റ്യാട്ടൂരിലെയും സമീപ പ്രദേശങ്ങളിലെയും മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റാൻ കഴിയുന്ന പഴവർഗങ്ങളും മറ്റും ദീർഘകാലം ശേഖരിച്ചു വയ്ക്കാവുന്ന ശുദ്ധീകരണ മുറി ഉൾപ്പെടെയുള്ള സംസ്കരണ യൂണിറ്റ്, മിനി ഓഡിറ്റോറിയം, ഓപ്പൺ ഗാലറി, നടപ്പാതകൾ, കഫ്റ്റീരിയ തുടങ്ങിയവ മാംഗോ പാർക്കിലുണ്ടാകും.
