മയ്യിൽ ലയൺസ് ക്ലബ്ബ് അംഗങ്ങൾ ബഡ്സ് സ്കൂളും വയോജന കേന്ദ്രവും സന്ദർശിച്ചു


മയ്യിൽ :- ലയൺസ് ഇന്റർനാഷണൽ ഹംഗർ സർവ്വീസ് വീക്കിന്റെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഡ്സ് സ്കൂളും വയോജന കേന്ദ്രവും സന്ദർശിച്ചു. മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ലയൺ.പി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങൾ മയ്യിൽ ഗ്രാമപഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ സന്ദർശിക്കുകയും അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.

തുടർന്ന് ചെങ്ങളായി ഗ്രാമപഞ്ചായത്ത് വയോജന വിശ്രമ വിനോദ കേന്ദ്രവും സന്ദർശിച്ചു. വിവിധ പരിപാടികൾ നടത്തി. സാമൂഹ്യ സേവനത്തിന്റെ ഭാഗമായി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികൾ സംഘജടിപ്പിക്കുന്നത്. കെ.വി സുഭാഷ്, ഗോപിനാഥൻ.എ, പി.കെ നാരായണൻ, ശ്രീജ കെ.വി, രാജീവ് മാണിക്കോത്ത്, സി.കെ പ്രേമരാജൻ, പി.കെ ശശി നമ്പ്യാർ, മനോമോഹനൻ വി.സി, കെ.വി ശിവരാമൻ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post