കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് CDS ന്റെ ആഭിമുഖ്യത്തിൽ അഗ്രോ ഇക്കോളജിക്കൽ പ്രാക്ടീസ് ഏകദിന പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.പി ഉദ്ഘാടനം ചെയ്തു. CDS ചെയർപേഴ്സൺ ശ്രീലത അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ റിൻസി റോസ് ടി ജോൺ ക്ലാസ് നയിച്ചു.
കമ്മ്യൂണിറ്റി ടുറിസവുമായി ബന്ധപ്പെട്ട് TBC മെന്റർ ഷുഹാദ് സംസാരിച്ചു. കൃഷിയും ടുറിസവുമായി എങ്ങനെ ബന്ധപ്പെടുത്തി പ്രവർത്തിക്കാമെന്ന് വിശദീകരിച്ചു. സൗദാമിനി കൃഷി ചെയ്ത അനുഭവങ്ങൾ പങ്കുവെച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റഹ്മത്ത്, വാർഡ് മെമ്പർമാരായ ദീപ, ഫാസില തുടങ്ങിയവർ ആശംസകളർപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ജനേഷ് സ്വാഗതവും CRP പദ്മജ നന്ദിയും പറഞ്ഞു.










