കണ്ണൂര്‍ പുഷ്പോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

 


കണ്ണൂർ:-ജനുവരി 22 മുതല്‍ ഫെബ്രുവരി മൂന്ന് വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ കാനനൂര്‍ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂര്‍ പുഷ്പോത്സവത്തിന്റെ ബ്രോഷര്‍ സൊസൈറ്റി സെക്രട്ടറി പി.വി രത്നാകരന് നല്‍കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ് പ്രകാശനം ചെയ്തു. സംഘാടക സമിതി ഭാരവാഹികളായ ഡോ. കെ.സി വത്സല, ടി. വേണുഗോപാലന്‍, ഇ.ജി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

കണ്ണൂര്‍ പുഷ്പോത്സവത്തിന്റെ ഉദ്ഘാടനം ജനുവരി 22ന് വൈകീട്ട് ആറ് മണിക്ക് പ്രശസ്ത കഥാകൃത്ത് ടി പത്മനാഭന്‍ നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനാവും. സംസ്ഥാന കാര്‍ഷിക അവാര്‍ഡ് ജേതാക്കളെ ചടങ്ങില്‍ ആദരിക്കും. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. തുടര്‍ന്ന് കണ്ണൂര്‍ വടക്കന്‍സ് കലയാട്ടം അവതരിപ്പിക്കും.


Previous Post Next Post