മയ്യിൽ :- ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് - 2026 നേടി എട്ടാം മൈലിലെ അയാൻഷി.
26 മൃഗങ്ങൾ, 17 പക്ഷികൾ, പത്ത് പൂക്കൾ, 13 നിറങ്ങൾ, 17 പച്ചക്കറികൾ, 22 പഴങ്ങൾ, 11 തൊഴിലുകൾ, 16 വാഹനങ്ങൾ, 15 ശരീര ഭാഗങ്ങൾ, പത്ത് ആകൃതികൾ, 13 കാർട്ടൂൺ കഥാപാത്രങ്ങൾ, അനുബന്ധ പദങ്ങളുള്ള ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങൾ എന്നിവ തിരിച്ചറിയുകയും ഓർമിക്കുകയും ചെയ്തു. അഞ്ച് മലയാളവും പത്ത് ഇംഗ്ലീഷ് നഴ്സറി റൈമുകളും ചൊല്ലി, ഒന്ന് മുതൽ 30 വരെ എണ്ണി, 120 പൊതുവിജ്ഞാനം ചോദ്യോത്തരങ്ങൾ എന്നിവയും പറഞ്ഞാണ് ഐബിആർ അച്ചീവർ പദവി കരസ്ഥമാക്കിയത്.
എട്ടാം മൈലിലെ ജൂണ-പ്രജിൽ ദമ്പതികളുടെ മകളാണ് അയാൻഷി. വണ്ടർ കിഡ്‌സ് പ്രീ സ്‌കൂളിലെ പ്രീ-കെജി വിദ്യാർഥിനിയാണ്.
