ചെങ്ങളായി :- കേരള സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയിൽ നൂറു ശതമാനം വിജയം കരസ്ഥമാക്കിയ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പത്താമുദയം പഠിതാക്കൾക്ക് സ്വീകരണം നൽകി. അനുമോദന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപിന ബി.പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.കെ രവി അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ ഷാജു ജോൺ മുഖ്യതിഥിയായി.
72 വയസ്സ് വരെ പ്രായമുള്ളവർ ഉൾപ്പടെ 35 പേരാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.സി അമ്മുക്കുട്ടി, പി.വി രാജൻ ,എം വി ബിന്ദു, സാക്ഷരതാ മിഷൻ ആർ പി കെ.വി ജനാർദനൻ മാസ്റ്റർ, കെ.എം ശോഭന എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി ഹരികൃഷ്ണൻ കെ.യു സ്വാഗതവും സാക്ഷരതാ പ്രേരക് രജനി എം.വി നന്ദിയും പറഞ്ഞു. പഠിതാക്കളായ ലീല.പി, ചന്ദ്രമതി.സി എന്നിവർ മറുപടി പ്രസംഗം നടത്തി.
