മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ്‌കുമാർ യോഗം ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് എൻ.വി ശ്രീജിനി അധ്യക്ഷത വഹിച്ചു. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വികസന കാഴ്ച്ചപ്പാടുകൾ ഉൾക്കൊള്ളുന്ന സമീപനരേഖ യു.ജനാർദ്ദനൻ അവതരിപ്പിച്ചു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി അബ്ദുറഹിമാൻ മുഖ്യാതിഥിയായി. വർക്കിംഗ് ഗ്രൂപ്പ് രൂപീകരണവും പദ്ധതി തയ്യാറാക്കുന്നതിലെ നടപടിക്രമങ്ങളും ഹെഡ് ക്ലർക്ക് പ്രദീപ് കുമാർ വിശദീകരിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സൗമിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം യു.ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി കാർത്തിക എം.എസ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ദിവാകരൻ.കെ നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്‌ധരും വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
