കൊട്ടാരക്കരയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചു ; അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു


കൊല്ലം :- കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തിൽ തീപിടിച്ചു. കൊട്ടാരക്കര നെടുവത്തൂരിന് സമീപമാണ് അപകടമുണ്ടായത്. ഒരാൾ പൊള്ളലേറ്റാണ് മരിച്ചത്. കൊട്ടാരക്കര കൊല്ലം റോഡിൽ താമരശ്ശേരി ജങ്ഷന് സമീപത്താണ് അപകടമുണ്ടായത്.

കൊട്ടാരക്കര - കൊല്ലം റോഡിലാണ്  അപകടമുണ്ടായത്. എതിർദിശയിൽ വരികയായിരുന്ന ബൈക്കുകളാണ് കൂട്ടിയിടിച്ചത്. തുടർന്ന് ഒരു ബൈക്കിന് തീപിടിച്ചതോടെ സാഹചര്യം ഗുരുതരമായി. ആളൊഴിഞ്ഞ പ്രദേശത്താണ് അപകടമുണ്ടായത്. എഴുകോൺ സ്വദേശി അഭിഷേക്, മൈലം സ്വദേശി സിദ്ധിവിനായക് എന്നിവരാണ് മരിച്ചത്. ജീവൻ, സനൂപ് എന്നിവരാണ് ചികിത്സയിലുള്ളത്.

Previous Post Next Post