കണ്ണൂർ :- INL കണ്ണൂർ ജില്ലാ കമ്മിറ്റി അംഗംമായ ടി.കെ മുഹമ്മദ് പാട്ടയം INL ൽ നിന്നും രാജിവെച്ച് നാഷണൽ ലീഗിൽ ചേർന്നു. ഇനാഫ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ടും, INL തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷററുമായിരുന്നു ടി.കെ മുഹമ്മദ്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് കൊളച്ചേരി ഡിവിഷനിൽ നിന്നും മത്സരിച്ച INL സ്ഥാനാർത്ഥിയുടെ മുൻ നിര പ്രചാരകനായിരുന്നു. പ്രൊഫസർ എ.പി അബ്ദുൾ വഹാബ് ടി.കെ മുഹമ്മദിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
