കണ്ണൂർ :- കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ 41ആം സംസ്ഥാന സമ്മേളനം കണ്ണൂരിൽ AICC ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
പെൻഷൻ കൊടുക്കുന്നതിനും ശമ്പള അലവൻസ് നൽകുന്നതിലും സർക്കാർ വലിയ തോതിൽ കുടിശ്ശിക വരുത്തുകയാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എം.പി വേലായുധൻ അധ്യക്ഷനായി. എം.കെ രാഘവൻ എം.പി, മുൻ മന്ത്രി കെ.സി ജോസഫ്, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
