കണ്ണൂർ :- INL കണ്ണൂർ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു. LDF സർക്കാറിന്റെ പത്തുവർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായി CPIM സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയെ കണ്ണൂർ ജില്ലയിലെ മുഴുവൻ സ്വീകരണ കേന്ദ്രങ്ങളിലും വിജയിപ്പിക്കാൻ കൺവെൻഷൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച INL പ്രവർത്തകർക്ക് സ്വീകരണവും നേതൃസംഗമവും സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഇക്ബാൽ പോപ്പുലർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മുഖ്യപ്രഭാഷണം നടത്തി.
പുതുതായി പാർട്ടിയിലേക്ക് വന്നവർക്കും സംസ്ഥാന പ്രവർത്തകർ സമിതി അംഗമായി തെരഞ്ഞെടുത്ത ഇബ്രാഹിം കല്ലേയ്ക്കൽ എന്നിവരെ പൊന്നാട അണിയിച്ചു. സംസ്ഥാന ട്രഷറർ ബി.ഹംസ ഹാജി, വി.പി മുഹമ്മദ് റാഫി, ഇബ്രാഹിം കല്ലയ്ക്കൽ, ജില്ലാ സെക്രട്ടറി ഡി.മുനീർ ട്രഷറർ സമീ ഉല്ലാഖാൻ, അഷ്‌റഫ് കയ്യങ്കോട്,സലിം പറമ്പത്ത്, ഷംസീർ കൊതേരി, വഹാബ് കണ്ണാടിപ്പറമ്പ്, സാലി മട്ടന്നൂർ, റുക്സാന തലശ്ശേരി, വാഹിദ മട്ടന്നൂർ എന്നിവർ സംസാരിച്ചു.

