KSSPU മലപ്പട്ടം യൂണിറ്റ് വാർഷിക സമ്മേളനം നടത്തി

 


മലപ്പട്ടം:-കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മലപ്പട്ടം യൂണിറ്റ് വാർഷിക സമ്മേളനം നടത്തി.മലപ്പട്ടം എകെഎസ് ഹാളിൽ നടന്ന പരിപാടി മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് സി കെ ജനാർദ്ദനൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ നാരായണൻ നമ്പൂതിരി ചടങ്ങിന് അധ്യക്ഷത വഹിച്ചു.

യൂണിറ്റ് സെക്രട്ടറി പി പി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഒ ചന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എം വി ഇബ്രാഹിം കുട്ടി, കെ കെ നാരായണൻ, പി പി നാരായണൻ, അയനത്ത് മുകുന്ദൻ, പി സി പി കമലാക്ഷി, സി മനോഹരൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ടി പി മധുസുദനൻ സ്വാഗതവും കെ എം നന്ദിനി നന്ദിയും രേഖപ്പെടുത്തി. ബ്ലോക്ക് പ്രസിഡൻ്റ് യശോദ, വൈസ് പ്രസിഡൻ്റ് സി രാമകൃഷ്ണൻ, ബ്ലോക്ക് നിരീക്ഷകൻ പി പി അരവിന്ദാക്ഷൻ എന്നിവർ നേതൃത്വം നൽകി.


ഭാരവാഹികൾ: വി കെ രാഘവൻ (പ്രസിഡൻ്റ്), പി  പി ബാലകൃഷ്ണൻ (സെക്രട്ടറി), ഒ ചന്ദ്രൻ (ട്രഷറർ).

Previous Post Next Post