കൊളച്ചേരി:-കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ വരുന്ന അഞ്ചുവർഷത്തെ വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള ആശയ രൂപീകരണത്തിന് വേണ്ടി സംഘടിപ്പിക്കുന്ന *2k30- സമഗ്ര* സ്റ്റേക് ഹോൾഡേഴ്സ് ശില്പശാല നാളെ ചൊവ്വാഴ്ച പകൽ
2 30ന് കമ്പിൽ സി എച്ച് മുഹമ്മദ് കോയ സ്മാരക സാംസ്കാരിക നിലയത്തിൽ നടക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ ശില്പശാല ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ കോടിപ്പോയിൽ ആശയ സംവേദനവും, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ പി ഫസീല സ്റ്റാറ്റസ് റിപ്പോർട്ടും അവതരിപ്പിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെവത്സൻ, സെക്രട്ടറി എൻ ആന്റണി സംസാരിക്കും.
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, കലാ-കായിക, കാർഷിക- സാംസ്കാരിക, വിദ്യാഭ്യാസ വിചക്ഷണന്മാർ ശില്പശാലയിൽ സംബന്ധിക്കും
