മയ്യിൽ :- എം.പി ഇബ്രാഹിം മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സി.കെ എറമുള്ളാൻ റിലീഫ് സെൽ ഓഫീസ് ഉദ്ഘാടനവും മയ്യിലിലെ UDF വിജയികൾക്കുള്ള സ്വീകരണവും ഫെബ്രുവരി 1 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പാലത്തുങ്കരയിൽ നടക്കും. ഓഫീസ് ഉദ്ഘാടനം ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, പാലിയേറ്റീവ് കെയർ ഉദ്ഘാടനം DCC ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ എന്നിവർ നിർവ്വഹിക്കും.
മജീദ് കടൂർ അധ്യക്ഷതയിൽ INC മയ്യിൽ മണ്ഡലം പ്രസിഡണ്ട് സി.എച്ച് മൊയ്തീൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും. സി.കെ അനുസ്‌മരണ പ്രഭാഷണം ചന്ദ്രൻ മാസ്റ്റർ മയ്യിൽ നിർവ്വഹിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അബ്ദുറഷീദ് വി.പി മുഖ്യപ്രഭാഷണം നടത്തും. ഫോക്ക്ലോർ അക്കാദമി യുവ പ്രതിഭ ജേതാവ് ജാബിർ പാലത്തുങ്കര മുഖ്യാതിഥിയാകും. പരിപാടിയിൽ യാക്കൂബ് ഹാജിയെയും അബൂബക്കർ ചീറ്റിക്കോത്തിനെയും അബ്ദുറഹ്മാൻ നിരത്തുപാലത്തിനെയും ആദരിക്കും.
