കണ്ണൂർ :- തോട്ടടയിൽ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തലശ്ശേരി തിരുവങ്ങാട് സ്വദേശി അഖിലേഷ് രവീന്ദ്രനാണ് മരിച്ചത്.
എസ്.എൻ കോളജിലെ ബി എസ് സി ബോട്ടണി മൂന്നാം വർഷ വിദ്യാർത്ഥിയാണ്. അഖിലേഷ് ഓടിച്ച സ്‌കൂട്ടർ നിർത്തിയിട്ട ടിപ്പർ ലോറിയുടെ പിന്നിൽ ഇടിച്ചായിരുന്നു അപകടം.
