മയ്യിൽ :- ഇരുവാപ്പുഴ നമ്പ്രം ശ്രീ പുതിയ ഭഗവതി തിറ മഹോത്സവം ഫെബ്രുവരി 1, 2 തീയ്യതികളിൽ നടക്കും. ഫെബ്രുവരി 1 ഞായറാഴ്ച വൈകുന്നേരം 6.30 ന് അടിയറ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ KBZ തമ്പോലം ടീം അകമ്പടിയോടെ കാഴ്ച വരവ്. രാത്രി 8 മണിക്ക് ഉച്ചത്തോറ്റം, 10 മണിക്ക് വീരൻ ദൈവത്തിന്റെ തോറ്റം.
ഫെബ്രുവരി 2 തിങ്കളാഴ്ച പുലർച്ചെ 12 മണിക്ക് കൂടിയാട്ടം, 2 മണിക്ക് വീരൻ ദൈവം, 3 മണിക്ക് വീരർകാളി, 5 മണിക്ക് മേലേരി കൈയേൽക്കൽ, പുതിയ ഭഗവതിയുടെ പുറപ്പാട്. ഞായറാഴ്ച രാത്രി 8 മണി മുതൽ പ്രസാദസദ്യ ഉണ്ടായിരിക്കുന്നതാണ്.
