കണ്ണാടിപ്പറമ്പ് മുത്തപ്പൻ ക്ഷേത്രത്തിലെ മടയനെയും കമ്മിറ്റി ഭാരവാഹിയെയും ചീത്തവിളിച്ചതായി പരാതി


കണ്ണാടിപ്പറമ്പ് :- ഉത്സവ ഗാനമേളയിൽ ഗണഗീതം പാടി സംഘർഷമുണ്ടായ കണ്ണാടിപ്പറമ്പിലെ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്ന മടയനെയും കമ്മിറ്റി ഭാരവാഹിയെയും ഓട്ടോയിലെത്തിയ സംഘം ചീത്തവിളിച്ചതായി പരാതി. കണ്ണാടിപ്പറമ്പ് മുത്തപ്പൻ ക്ഷേത്രത്തിലാണ് ഇന്നലെ വൈകുന്നേരം ഓട്ടോയിലെത്തിയ മൂന്നുപേർ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന മടയനെയും ഭാരവാഹിയെയും ചീത്ത വിളിച്ചതെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. 

വൈകുന്നേരം 5 മണിയോടെയാണ് സംഭവം. റോഡിൽ നിർത്തിയ ഓട്ടോയ്ക്കുള്ളിൽ വച്ചാണ് ചീത്ത വിളിച്ചത്. പരിസരവാസികൾ ശബ്ദം കേട്ട് എത്തുമ്പോഴേക്കും ഓട്ടോയുമായി കടന്നുകളഞ്ഞു. കമ്മിറ്റി ഭാരവാഹികൾ മയ്യിൽ പോലീസിൽ പരാതി നൽകി. ജനുവരി 19 ന് രാത്രിയാണ് ഗാനമേളയിൽ ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട് സംഘർഷം നടന്നത്.

Previous Post Next Post