തളിപ്പറമ്പ് :- കുപ്പത്ത് ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ സ്ഥലം എം.വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ സന്ദർശിച്ചു.
കുപ്പം ദേശീയപാതയിലെ മണ്ണിടിച്ചിലിൽ വലിയ അപകടം ആണ് ഒഴിവായി പോയത്. മണ്ണിടിയുമ്പോൾ തൊഴിലാളികൾ ഇല്ലാത്തതിനാൽ അപകടം ഒഴിവാക്കി. ഉറപ്പില്ലാത്ത പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ശാസ്ത്രീയമായ പരിശോധന നടക്കണമെന്നും ജില്ലാ ഭരണകൂടത്തോടും ദേശീയ പാത അതോറിറ്റിയോടും ഇടപെടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
