ഇനി ട്രെയിൻ കാത്തുനിന്ന് വിയർക്കേണ്ട ; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ശീതീകരിച്ച കാത്തിരിപ്പ് മുറി ഒരുങ്ങി
കണ്ണൂർ :- കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ശീതീകരിച്ച കാത്തിരിപ്പു മുറി തുറക്കുന്നു. പണം നൽകി ഉപയോഗിക്കാൻ കഴിയുന്ന കാത്തിരിപ്പ് മുറി ഇന്നു തുറന്നു കൊടുക്കും. കഫെറ്റീരിയ, വാഷ്റൂം, മുലയൂട്ടൽ മുറി എന്നീ സൗകര്യങ്ങൾ ഉണ്ട്. കൂടാതെ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനുള്ള ചാർജിങ് പോയിന്റും ഉണ്ട്. ആകെ 50 സീറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. ടെലിവിഷൻ കാണാനുള്ള സൗകര്യവുമുണ്ടാകും. ഒരു മണിക്കൂറിനു 30 രൂപയാണ് ചാർജ് ഈടാക്കുക.
