പാപ്പിനിശ്ശേരി കാട്ടിലെപ്പള്ളി ഉറൂസിന് നാളെ തുടക്കമാകും


പാപ്പിനിശ്ശേരി :- പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മ പള്ളി (കാട്ടിലെപ്പള്ളി) ഉറുസിന് നാളെ തുടക്കമാകും. ജുമുഅ നമസ്കാരത്തിനു ശേഷം പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എ.കെ അബ്ദുൽ ബാഖി അധ്യക്ഷത വഹിക്കും. വൈകുന്നേരം 7.30 ന് മജ്ലിസുന്നൂറിന് ഹൈദ്രോസ് ബാഖവി നേതൃത്വം നൽകും. ജനുവരി 24 ശനിയാഴ്ച വൈകുന്നേരം 7.30ന് ദഫ് പ്രദർശനം, തുടർന്ന് ബുർദ മജ്ലിസ്.

ജനുവരി 25 ഞായറാഴ്ച വൈകുന്നേരം 7.30 ന് മൻസൂർ പുത്തനത്താണി ടീം അവതരിപ്പിക്കുന്ന ഇശ്‌ഖ് മജ്ലിസ്. ജനുവരി 26 തിങ്കളാഴ്ച വൈകുന്നേരം 7.30 ന് നടക്കുന്ന സമാപന സമ്മേളനം സമസ്‌ത കേന്ദ്ര മുശാവറ അംഗം കെ.മുഹമ്മദ് ശരീഫ് ബാഖവി ഉദ്ഘാടനം ചെയ്യും. അസ്ലം തങ്ങൾ അൽമസ്‌ഹൂർ അധ്യക്ഷത വഹിക്കും. യൂസഫ് ബാഖവി മുറയൂർ പ്രഭാഷണം നടത്തും. അബ്ദുൽ ഫത്താഹ് ദാരിമിയുടെ നേതൃത്വത്തിൽ ദിക്ർ, ദുആ മജ്ലിസ് നടക്കും. 

Previous Post Next Post