മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നിർത്തലാക്കിയ വിവിധ സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങി എയർ ഇന്ത്യ എക്സ്സ്. സമ്മർ ഷെഡ്യൂളിലായിരിക്കും സർവീസ് വീണ്ടും ആരംഭിക്കുക. 2026 ഏപ്രിൽ 1 മുതൽ ആഴ്ച്ചയിൽ 3 വീതം സർവീസുകൾ നടത്തും. ഇതിൽ കുവൈത്ത് സർവീസ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്.
കണ്ണൂരിൽ നിന്ന് വൈകുന്നേരം 5.40 ന് പുറപ്പെട്ട് കുവൈത്തിൽ രാത്രി 8.20 ന് എത്തി, തിരിച്ച് രാത്രി 8.20 ന് പുറപ്പെട്ട് പുലർച്ചെ 4.50 ന് കണ്ണൂരിൽ ഇറങ്ങുന്ന തരത്തിലാണ് സമയക്രമം. മറ്റു റൂട്ടിൽ ടിക്കറ്റ് ബുക്കിങ് ഉടൻ ആരംഭിക്കും. ഈ 3 സെക്ടറിന് പുറമേ ജിദ്ദ സർവീസും എയർ ഇന്ത്യ എക്സ്പ്രസ് നവംബർ ഒന്നുമുതൽ നിർത്തലാക്കിയിരുന്നു. ഷാർജ, മസ്കത്ത്, ദുബായ്, റാസൽഖൈമ റൂട്ടിലെ സർവീസുകൾ കുറയ്ക്കുകയും ചെയ്തിരുന്നു. യാത്രക്കാരുടെ വ്യാപക പരാതിയെ തുടർന്നാണ് വീണ്ടും സർവീസുകൾ പുനരാരംഭിക്കുന്നത്.
