നാറാത്ത് ഓണപ്പറമ്പ് ശ്രീ ചെറിയത്ത് കാവ് നാഗസ്ഥാനം കുംഭമാസ ആയില്യ ദിന ആഘോഷം മാർച്ച് 1 ന്


നാറാത്ത് :- ശ്രീതേലക്കാടൻ തറവാട്ടുകാരുടെ ആരൂഢ നഗ്രസ്ഥാനമായി അറിയപ്പെടുന്ന നാറാത്ത് ഓണപ്പറമ്പ് ശ്രീ ചെറിയത്ത് നാഗസ്ഥാനത്തെ കുംഭമാസ ആയില്യ ദിന ആഘോഷ പരിപാടികൾ 2026 മാർച്ച് 1 ഞായറാഴ്ച (1201 കുംഭം 17) ഞായറാഴ്ച പ്രത്യേക പൂജകൾ, വഴിപാടുകൾ, നൂറും പാലും അഭിഷേകം, സർപ്പബലി തുടങ്ങിയ ചടങ്ങുകളോടെ നടക്കും. തൃശ്ശൂർ പാമ്പുമേയ്ക്കാട് മനയ്ക്കൽ തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ വല്ലഭൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.

ഞായറാഴ്ച രാവിലെ 7.30 മണി മുതൽ ആരംഭിച്ച്‌ രാത്രി 8 മണി വരെ ഉണ്ടായിരിക്കും. രാത്രി 8.30 മുതൽ പ്രസാദ വിതരണത്തോടകൂടി ചടങ്ങുകൾ സമാപിക്കും. ശ്രീ ചെറിയത്തുകാവ് തന്ത്രി ബ്രഹ്മശ്രീ ഇടയത്തില്ലം പരമേശ്വരൻ നമ്പൂതിരിപ്പാട് ചടങ്ങുകളിൽ സാന്നിദ്ധ്യം വഹിക്കും. നൂറും പാലഭിഷേകം, സർപ്പബലി, നാഗ ദൈവങ്ങൾക്ക് നെയ് വിളക്ക് സമർപ്പണം എന്നിവയാണ്  പ്രധാന വഴിപാടുകൾ.



Previous Post Next Post