ചേലേരി :- വളവിൽ ചേലേരി മരുതിയോട് ശ്രീ തോട്ടുങ്കര ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കളിയാട്ട മഹോത്സവം ഫെബ്രുവരി 22, 23 തീയതികളിൽ നടക്കും.
ഫെബ്രുവരി 22 (കുംഭം 10) ഞായറാഴ്ച രാവിലെ 10 മണിക്ക് നാറാത്ത് തൃക്കൺമഠം ശിവക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ഗണപതിഹോമം നടക്കും. വൈകുന്നേരം 3.30 മണി മുതൽ ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഭജനസമിതിയുടെ നാരായണീയ പാരായണം 6 മണിക്ക് തിരുവാതിര സന്ധ്യയ്ക്ക് 6.30 ന് സന്ധ്യാവേല. 7.30 ന് തോട്ടുങ്കര ഭഗവതിയുടെ തോറ്റം. തുടർന്ന് എല്ലാ ഭക്തജനങ്ങൾക്കും ഭഗവത് പ്രസാദമായ പ്രസാദ സദ്യ, 8.30 ന് ധർമ്മ ദൈവത്തിന്റെ വെള്ളാട്ടം. രാത്രി 11 മണിക്ക് ധർമ്മ ദൈവത്തിന്റെ നേർച്ച വെള്ളാട്ടം.
ഫെബ്രുവരി 23 (കുഭം 11) തിങ്കളാഴ്ച പുലർച്ചെ 2 മണിക്ക് തോട്ടും കര ഭഗവതിയുടെ കൊടിയില തോറ്റം. 4.30 ന് ധർമ്മ ദൈവത്തിന്റെ പുറപ്പാട്. പുലർച്ചെ 5 മണിക്ക് തോട്ടുങ്കര ഭാഗവതിയുടെ പുറപ്പാട്. രാവിലെ 8 മണിക്ക് വടക്കേംബാവ് കർമ്മത്തോടെ ഉത്സവം സമാപിക്കും.
