കയരളം ശ്രീ കുഞ്ഞിവീട്ടിൽ കരിയാത്തൻ കോട്ടം കളിയാട്ട മഹോത്സവത്തിന് മാർച്ച് 3 ന് തുടക്കമാകും


മയ്യിൽ :- കയരളം ശ്രീ കുഞ്ഞിവീട്ടിൽ കരിയാത്തൻ കോട്ടം കളിയാട്ട മഹോത്സവം മാർച്ച് 3, 4, 5 തീയ്യതികളിൽ നടക്കും. മാർച്ച് 3 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നട തുറക്കൽ, 5 മണിക്ക് ശ്രീ മുത്തപ്പൻ സന്നിധാനത്ത് നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര. വൈകുന്നേരം 6 മണിക്ക് ദീപാരാധന, 7 മണിക്ക് തോറ്റങ്ങളുടെ പുറപ്പാട്.

മാർച്ച് 4 ബുധനാഴ്ച രാവിലെ നടതുറക്കൽ, 9 മണിക്ക് ഗണപതിഹോമം, തുടർന്ന് ബ്രഹ്മശ്രീ മാടമന വലിയ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നാഗപൂജ. വൈകുന്നേരം 6 മണിക്ക് പുലികണ്ടൻ ദൈവത്തിൻ്റെ വെള്ളാട്ടം തുടർന്ന് ഇളം കോലം, ഗുളികൻ വെള്ളാട്ടം തെക്കൻ കരിയാത്തൻ, കൈക്കോളൻ വെള്ളാട്ടം തായിപര ദേവതയുടെ തോറ്റം പുലികണ്ടൻ ദൈവത്തിൻ്റെ പുറപ്പാട് ഗുളികൻ ദൈവത്തിൻ്റെ പുറ‌പ്പാട് തെക്കൻ കരിയാത്തൻ കൈക്കോളൻ ദൈവത്തിൻ്റെ പുറപ്പാട്.

മാർച്ച് 5 വ്യാഴാഴ്ച തായ്പരദേവതയുടെ തിരുമുടി നിവരൽ, ഉച്ചയ്ക്ക് 3 മണിക്ക് കരിയടിക്കലും നടഅടക്കലും നടക്കും.

Previous Post Next Post