കൊളച്ചേരി ഗ്രാമപഞ്ചായത്ത് നണിയൂർ നാലാം വാർഡ് ഗ്രാമസഭ ചേർന്നു


കരിങ്കൽക്കുഴി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് നണിയൂർ നാലാം വാർഡ് ഗ്രാമസഭ നണിയൂർ എൽ പി സ്കൂളിൽ വച്ച് ചേർന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷമീമ ടി.വി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫസീല കരട് പദ്ധതി അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ.കെ മുസ്‌തഫ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.വത്സൻ, ബ്ലോക്ക്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.ശ്രീധരൻ, പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റഹ്മത്ത്, മെമ്പർമാരായ കെ.പി സജീവൻ, സി.പുരുഷോത്തമൻ, യുസഫ് കെ.വി തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ കെ.പ്രസന്ന സ്വാഗതവും പഞ്ചായത്ത്‌ കോർഡിനേറ്റർ രാഹുൽ നന്ദിയും പറഞ്ഞു.





Previous Post Next Post