'മന്ത്രി വീണ ജോർജിനും സ്പീക്കർ എ.എൻ ഷംസീറിനും 'ലോസ്കാർ' അവാർഡുകൾ സമ്മാനിച്ചുകൊണ്ട് വേറിട്ട പ്രതിഷേധവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്


കണ്ണാടിപ്പറമ്പ് :-  'മന്ത്രി വീണ ജോർജ് മികച്ച ഭാവാഭിനയത്തിലൂടെ 5 KSU പ്രവർത്തകരെ അറസ്റ്റ് ചെയ്ത'തിൽ കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. 'മികച്ച അഭിനയത്തിലൂടെ നാട്ടുകാരുടെ മുഴുവൻ തിരിച്ചറിവിനേയും വെല്ലുവിളിച്ചു പാവപ്പെട്ട അഞ്ച്  യുവാക്കളെ കൽത്തുറങ്കലിലടച്ച വീണ ജോർജിന് മികച്ച അഭിനേത്രിക്കുള്ള അവാർഡ്, കഥ, തിരക്കഥ ആസൂത്രണം എന്നിവയ്ക്കുള്ള സമഗ്ര കലാ അവാർഡ് എ.എൻ ഷംസീറിനുമായി കോൺഗ്രസിന്റെ ഇത്തവണത്തെ 'ലോസ്‌കാർ' അവാർഡ് നൽകിക്കൊണ്ടായിരുന്നു പ്രതിഷേധം. കണ്ണാടിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് മോഹനാംഗൻ 'അവാർഡുകൾ സമ്മാനിച്ചു'. 

ബ്ലോക്ക് മെമ്പർ പ്രശാന്ത് മാസ്റ്റർ അവതാരകനായി. ഭാസ്കരമാരാർ, എ.വി ശൈലജ ,ഇന്ദിര.കെ ,സനീഷ് ചിറയിൽ, ഉണ്ണികൃഷ്‌ണൻ, ധനേഷ് സി.വി, സലിം പുല്ലൂപ്പി, മഹിജ, രേഷ്മ, വിനീത, രാഗി, കെ.വി സോമൻ, ടി.കെ ദേവദാസ്, റിയാസ്, ദേവദാസ്, സജീവൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post