ദാദർ-തിരുനൽവേലി സൂപ്പർ ഫാസ്റ്റിൽ 6 കോച്ചുകൾ കൂട്ടി


കാസർഗോഡ് :- ദാദർ-തിരുനൽവേലി പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ (22629/22630) 6 കോച്ചുകൾ കൂട്ടി. നിലവിൽ 16 കോച്ചുകളുള്ളത് 22 ആകും. ഏപ്രിൽ 15 മുതലാണ് വർധന. നിലവിൽ മുംബൈയിലെ ദാദറിൽനിന്ന് പുറപ്പെടുന്ന വണ്ടി ഇനി മുതൽ ലോകമാന്യ തിലക് ടെർമിനസിൽ (എൽ.ടി.ടി.) നിന്നാകും യാത്ര തുടങ്ങുക. ഒരു എ.സി ടു ടിയർ കോച്ചും നാല് എ.സി ത്രീ ടിയർ കോച്ചും ഒരു സ്ലീപ്പർ കോച്ചുമാണ് കൂടൂന്നത്. ഇതോടെ 420 ബെർത്തുകൂടി അധികമായി ലഭിക്കും.

ആധുനിക ലിങ്ക് ഹോഫ്മാൻ ബുഷ് (എൽ.എച്ച്.ബി) കോച്ചുകളാണ് വണ്ടിക്കുള്ളത്. മലബാർ മേഖലയിൽ നിന്ന് മുംബൈയിലേക്കും കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, മധുര, തിരുനൽവേലി തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകുന്നവർക്ക് എണ്ണം കൂട്ടിയത് നേട്ടമാകും. സംസ്ഥാനത്ത് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ ജങ്ഷൻ, പാലക്കാട് ജങ്ഷൻ എന്നിവിടങ്ങളിൽ വണ്ടിക്ക് സ്റ്റോപ്പുണ്ട്.

Previous Post Next Post