ധർമടം :- അണ്ടലൂർ ക്ഷേത്രോത്സവം ഇന്ന് രാത്രി സമാപിക്കും. രാവിലെ മുതൽ ക്ഷേത്രത്തിൽ വിവിധ തെയ്യങ്ങളെ കെട്ടിയാടും. ഉച്ചയ്ക്ക് തിരുമുറ്റത്ത് ബാലി-സുഗ്രീവ യുദ്ധം നടക്കും. സന്ധ്യാ നേരത്ത് തിരുമുടി അണിയുന്ന ദൈവത്താർ ഭക്തരെ അനുഗ്രഹിച്ചതിന് ശേഷം താഴെക്കാവിലേക്ക് ആട്ടത്തിനായി പുറപ്പെടും.
തിരിച്ചു മേലേക്കാവിലേക്ക് എഴുന്നള്ളിയതിന് ശേഷം ഉത്സവ സമാപന ചടങ്ങുകളിലേക്ക് നീങ്ങും. തടപൊളിച്ചു പാച്ചലിന് ശേഷം ദൈവത്താറീശ്വരൻ മേലേക്കാവിലേക്ക് പ്രവേശിക്കുമ്പോൾ തിരുമുറ്റത്ത് വില്ലുകാർ പ്രദക്ഷിണം ചെയ്യും. കുളുത്താറ്റിയവർ വില്ലു ഒപ്പിക്കും. തുടർന്ന് വിവിധ ചടങ്ങുകൾക്ക് ശേഷം തിരുമുടി അഴിക്കുന്നതോടെ ഉത്സവത്തിന് സമാപനമാവും.
