മുഴുവൻ ജില്ലകളിലും വനിതാ ഹോസ്റ്റലുകൾ ; ഷീ മാർട്ടുകൾ ; സ്ത്രീകൾക്കുള്ള പ്രത്യേക പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്
ദില്ലി :- മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിൽ ശ്രദ്ധേയമായി സ്ത്രീകൾക്കുള്ള പ്രഖ്യാപനങ്ങൾ. എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ഗ്രാമീണ സ്ത്രീശാക്തീകരണത്തിനായി ഷീ മാർട്ടുകൾ സ്ഥാപിക്കും. ഗ്രാമങ്ങളിലെ വനിതകളുടെ സംരംഭങ്ങൾക്ക് സഹായമം നൽകും. വനിതകളെ സംരംഭ ഉടമകളാക്കി മാറ്റാന് ആധുനിക സൌകര്യങ്ങളടക്കം സഹായം നൽകുമെന്നും ധനമന്ത്രി. സെൽഫ് ഹെൽപ് എൻ്റർപ്രണർ (SHE) സ്ഥാപിക്കുമെന്നും പ്രഖ്യാപനം.
