കമ്പിൽ :- കേരളത്തിലെ വിവിധ അക്കാദമികളിൽ അഫിലിയേഷൻ ഉള്ള ഗ്രാമീണ കലാസമിതികൾക്ക് ത്രിതല പഞ്ചായത്ത് സമിതികളുടെ പദ്ധതികളിൽ ഉൾപ്പെടുത്തി പ്രവർത്തന ഗ്രാൻ്റ് അനുവദിക്കണമെന്ന് സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപെട്ടു.
പി.സന്തോഷ് അധ്യക്ഷത വഹിച്ചു. എം.പി രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും എ.കൃഷ്ണൻ കണക്കും അവതരിപ്പിച്ചു. ശ്രീധരൻ സംഘമിത്ര, എം.ദാമോദരൻ, കെ.വി ഗോപാലൻ, എം.കെ രഹ്ന, എ.ശ്രീജ എന്നിവർ സംസാരിച്ചു. സി.പ്രകാശൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡൻ്റ് : പി. സന്തോഷ്
വൈസ് പ്രസിഡൻ്റ് : കെ.സുരേശൻ, എം.റീമ
സെക്രട്ടറി : എം.പി രാമകൃഷ്ണൻ
ജോയിന്റ് സെക്രട്ടറി : ശ്രീധരൻ സംഘമിത്ര, സി.പ്രകാശൻ
ട്രഷറർ : എ.കൃഷ്ണൻ
